തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും ക്ലീൻചിറ്റ് നൽകി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
അദാലത്തിൽ മാർക്ക് നൽകാൻ തീരുമാനിച്ചിട്ടില്ല. സിൻഡിക്കേറ്റാണ് മാർക്ക് നൽകാൻ തീരുമാനിച്ചത്. മാർക്ക് നൽകാൻ മന്ത്രിയോ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ല. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെ ജലീലിനെ ന്യായീകരിച്ച് സര്‍വകലാശാലകൾ ഗവര്‍ണര്‍ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിവാദ അദാലത്തുകളില്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തിരുന്നെങ്കിലും ഇടപെടലുണ്ടായില്ലെന്നും റിപ്പോർട്ട് പറയുന്നു.