സുക്കർ​ബ​ർ​ഗി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ഫേ​സ്ബു​ക്ക് ചെ​ല​വി​ട്ട​ത് 156 കോ​ടി

സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: സ്ഥാ​​​​പ​​​​ക​​​​ൻ മാ​​​​ർ​​​​ക്ക് സ​​​​ു ക്കർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ഫേ​​​​സ്ബു​​​​ക്ക് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ചെ​​​​ല​​​​വി​​​​ട്ട​​​​ത് 22.6 മി​​​​ല്യ​​​​ണ്‍ ഡോ​​​ള​​​ർ (എ​​​​ക​​​​ദേ​​​​ശം 156കോ​​​​ടി). സ​​​​ു ക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ​​​​ച്ചെ​​​​ല​​​​വും ഈ ​​​​തു​​​​ക​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. 2017ൽ ​​​​ഏ​​​​ക​​​​ദേ​​​​ശം 62 കോ​​​​ടി​​ രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു സുക്കർ​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി ക​​​ന്പ​​​നി ചെ​​​​ല​​​​വി​​​​ട്ട​​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​ക​​​​മാ​​​​യി ചെ​​​​ല​​​​വു കൂ​​​​ടി​​​​യ​​​​തി​​​​നു പ്ര​​​​ത്യേ​​​​ക കാ​​​​ര​​​​ണ​​​​മൊ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് ഇ​​​തു​​​വ​​​രെ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.

ക്രേം​​​ബി​​​ജ് അ​​​ന​​​ല​​​റ്റി​​​ക വി​​​വാ​​​ദ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഫേ​​​സ്ബു​​​ക്കി​​​ലെ വ​​​ലി​​​യ സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച​​​ക​​​ൾ വ​​​ലി​​യ ച​​​ർ​​​ച്ച​​​യാ​​​യ​​​തു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​വി​​​വാ​​​ദ​​​ങ്ങ​​​ളും സ​​​ുക്ക​​​ർ​​​ബ​​​ർ​​​ഗി​​​ന്‍റെ സു​​​ര​​​ക്ഷാ​​ച്ചെ​​​ല​​​വ് കൂ​​​ട്ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ണ്ട്. രാ​​​​ജ്യാ​​​​ന്ത​​​​ര യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കും ​​മ​​​​റ്റും സ്വ​​​​കാ​​​​ര്യ ജെ​​​​റ്റു​​​​ക​​​​ളാ​​​​ണ് സ​​​ുക്കർ​​​​ബ​​​​ർ​​​​ഗ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. ഇ​​​തി​​​ന്‍റെ ചെ​​​ല​​​വും സു​​​ര​​​ക്ഷ​​​ാ ച്ചെ​​​ല​​​വി​​​ലാ​​​ണ് ക​​​ന്പ​​​നി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ലും കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സു​​​​ക​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്പോ​​​​ൾ സ​​​​ുക്ക​​​​ർ​​​​ബ​​​​ർ​​​​ഗി​​​​നാ​​​​യി ചെ​​​ല​​​വേ​​​റി​​​യ ത​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്.

സ​​ുക്കർ​​​ബ​​​ർ​​​ഗി​​​നാ​​​യി പ്ര​​​​ത്യേ​​​​ക ഇ​​​​രി​​​​പ്പി​​​​ടം​​​​പോ​​​​ലും സു​​​​ര​​​​ക്ഷാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​പോ​​​​കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ടു​​​ത്തി​​​ടെ വാ​​​ർ​​​ത്ത​​​യാ​​​യി​​​രു​​​ന്നു.

Related posts