ന്യൂഡല്‍ഹി:തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു. ജയില്പറവയായ ശശികലയുടെ കൈയ്യിലെ കളിപ്പാവയായ പളനിസ്വാമിയെ ഒരിക്കലും തമിഴ്നാട് മുഖ്യമന്ത്രിയായി കാണാനാവില്ലെന്നായിരുന്നു കാട്ജുവിന്റെ വിമര്‍ശനം. ചോളന്മാരുടെയും ചേരന്മാരുടെയും പാണ്ഡ്യന്മാരുടെയും പിന്മുറക്കാരായ നിങ്ങളെയോര്‍ത്ത് പൂര്‍വികര്‍ നാണം കെടില്ലേയെന്നാണ് കാട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തമിഴ് ജനതയോടു ചോദിക്കുന്നത്.
തിരുവള്ളുവരുടെയും ഇളങ്കോവടികളുടെയും കമ്പറുടെയും ആണ്ടാളിന്റെയും സുബ്രഹ് മണ്യ ഭാരതിയുടെയും പിന്മുറക്കാരായ നിങ്ങള്‍ക്ക് ഇത്തരത്തിലൊരു നാണക്കേടിനെ യാതൊരു മടിയും കൂടാതെ അംഗീകരിക്കാന്‍ നാണമില്ലേയെന്നും കാട്ജു ആക്ഷേപിക്കുന്നു. പളനിസ്വാമി ഒരു ‘ദുരന്തം’ ആണെന്നു പറയുന്ന കാട്ജു നാണമില്ലാത്ത ഇത്തരമൊരു സമൂഹത്തിലൊരാളായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കാട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്