ആരിൽ നിന്നും രോഗം പകരാം; സം​സ്ഥാ​ന​ത്തെ മാർക്കറ്റുകളിൽ ടോക്കൺ സംവിധാനം വരുന്നു; പോലീസിന്‍റെ പുതിയ തീരുമാനം ഇങ്ങനെയെക്കെ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ധാ​ന മാ​ര്‍​ക്ക​റ്റു​ക​ളി​ലും മാ​ര്‍​ക്ക​റ്റ് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു.

നി​ല​വി​ല്‍ തൃ​ശ്ശൂ​ര്‍ ന​ഗ​ര​ത്തി​ൽ ഈ ​സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ല്‍, ഒ​റ്റ​യ​ക്ക-​ഇ​ര​ട്ട​യ​ക്ക സ​മ്പ്ര​ദാ​യം ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

കൊ​ല്ലം റൂ​റ​ലി​ലെ മാ​തൃ​ക​യി​ല്‍ മാ​ര്‍​ക്ക​റ്റ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ള്‍​ക്കും രൂ​പം ന​ല്‍​കി. കൊ​ല്ലം സി​റ്റി​യി​ല്‍ നി​ല​വി​ലു​ള​ള ക്ലോ​സ്ഡ് ഗ്രൂ​പ്പ് സം​വി​ധാ​നം അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള​ളി​ല്‍ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വാ​പി​പ്പി​ക്കും.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ സം​സ്ഥാ​ന​ത്ത് കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് ഉ​റ​പ്പാ​ക്കും. തി​രു​വ​ന​ന്ത​പു​രം സി​റ്റി, റൂ​റ​ല്‍, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ഉ​ള്‍​പ്പെ​ടെ​യു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കും.

ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഡി​വൈ​എ​സ്പി മാ​രു​ടെ സേ​വ​നം പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്കും. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​രു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നേ​രി​ട്ടു​ള​ള പ​രി​ശോ​ധ​ന തു​ട​രും.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് സം​വി​ധാ​നം നി​ല​വി​ലു​ള​ള സ്കൂ​ളു​ക​ളി​ല്‍ യൂ​ണി​ഫോം ധ​രി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള​ള റി​സോ​ഴ്സ് പേ​ഴ്സ​ന്‍​സ് ആ​യ അ​ധ്യാ​പ​ക​രെ ഇ​തി​നാ​യി വി​നി​യോ​ഗി​ക്കാം. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​രെ സ്പെ​ഷ്യ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യി ക​ണ​ക്കാ​ക്കാം.

ബൈ​ക്ക് പ​ട്രോ​ള്‍ സം​ഘ​ങ്ങ​ളു​ടെ സേ​വ​ന​വും നി​രീ​ക്ഷ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള​ള നി​രീ​ക്ഷ​ണ​സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ജ​ന​മൈ​ത്രി പോ​ലീ​സി​നെ വി​നി​യോ​ഗി​ക്കും.

ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍, മ​റ്റ് ആ​രോ​ഗ്യ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യും. ഇ​തി​നാ​യി വീ​ട്ട​മ്മ​മാ​ര്‍, ചെ​റു​പ്പ​ക്കാ​ര്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് പു​തി​യ പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കും.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ​ര നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്താ​നു​ള​ള നൈ​ബ​ര്‍​ഹു​ഡ് വാ​ച്ച് സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കും.

Related posts

Leave a Comment