ചൈനയിലെ മാംസ മാർക്കറ്റുകൾ നേരത്തെ തന്നെ കുപ്രശസ്തമാണ്. നായകളെ അടക്കമുള്ള മൃഗങ്ങളെ ജീവനോടെയും അല്ലാതെയും വിൽക്കുന്നതാണ് ഇത്തരം മാർക്കറ്റുകൾ ലോകശ്രദ്ധ ആകർഷിക്കാൻ കാരണം.
ചൈനയിലെ ആളുകൾക്കും നായകൾ അടക്കമുള്ള മൃഗങ്ങളുടെ മാംസം ഇഷ്ടവുമാണ്.
എന്നാൽ ഇപ്പോൾ നൈജീരിയായിലെ ലാഗോസ് മാംസ മാർക്കറ്റിലെ ദൃശ്യങ്ങളാണ് ചർച്ചയാവുന്നത്.
ജീവനോടെ വിൽക്കാൻ വച്ചിരിക്കുന്ന കുരങ്ങിന്റെയും വിൽക്കാനായി കൊന്നിട്ടിരിക്കുന്ന മുതലയുടെയും കുരങ്ങിന്റെയും പാന്പിന്റെയുമൊക്കെ ചിത്രങ്ങളാണ് വൈറലാകുന്നത്.
വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
നായകളെ കൊന്ന് മലിനജലത്തിൽ പുഴുങ്ങിയാണ് ഇവിടെ വിൽപ്പന. ഇല്ലാത്തരം മൃഗങ്ങളെയും ജീവനോടെയും അല്ലാതെയും ഇവിടെനിന്ന് ഇറച്ചിയായി ലഭിക്കും.
മൃഗങ്ങളുടെ തലമാത്രമായും ഇവിടെ വിൽപന നടത്തുന്നുണ്ട്. മൃഗസ്നേഹികൾ പലപ്പോഴായി ചില മൃഗങ്ങളെ ഇവിടെനിന്ന് രക്ഷിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ചൈനയിലെ ഒരു മാംസമാർക്കറ്റിൽ നിന്നാണ് ഉണ്ടായതെന്നാണ് ലോകം ഇപ്പോഴും വിശ്വസിക്കുന്നത്.
അതുപോലെ ലാഗോസ് മാംസ മാർക്കറ്റിൽ നിന്ന് പുതിയതരം വൈറസ് ഉണ്ടാകുമെന്ന ഭീതിയിലാണ് ശാത്രലോകം.