ദുബായ്: യുഎഇയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിലെത്തും. കാലാവസ്ഥ ചർച്ചകൾക്കായി മൂന്നു ദിവസം ദുബായിൽ തങ്ങുന്ന അദ്ദേഹം ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും.
ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് ഐക്യരാഷ്ട്രസഭ നടത്തുന്ന ഒരു ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കുന്നത്.
ഉച്ചകോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനച്ചടങ്ങിലും മാർപാപ്പ പങ്കെടുക്കും.