വത്തിക്കാൻ: അധികാരത്തിലിരിക്കുന്ന പ്രായംകൂടിയ രണ്ടാമത്തെ മാർപാപ്പ എന്ന നേട്ടത്തിലെത്തി ഫ്രാൻസിസ് മാർപാപ്പ. 93-ാമത്തെ വയസിൽ ദിവംഗതനായ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് ഇക്കാര്യത്തിൽ ഒന്നാമത്.
1903 ജൂലൈ 20ന് ദിവംഗതനായ ലിയോ പതിമൂന്നാമൻ മാർപാപ്പ 34,108 ദിവസമാണു ജീവിച്ചതെങ്കിൽ 1936 ഡിസംബർ 17ന് ജനിച്ച ജോർജ് മാരിയോ ബെർഗൊളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ 32,082 ദിവസം പൂർത്തിയാക്കി.
1652ൽ ജനിച്ച ക്ലമന്റ് 12-ാമൻ മാർപാപ്പയായിരുന്നു അധികാരത്തിലിരുന്ന പ്രായംകൂടിയ രണ്ടാമത്തെ മാർപാപ്പ. 1740 ഫെബ്രുവരി ആറിനു ദിവംഗതനായ അദ്ദേഹം 32,081 ദിവസമാണു ജീവിച്ചത്.