സ്നേഹത്തിനായുള്ള അന്വേഷണത്തിന്‍റെ ഉത്തരം ക്രൈസ്തവ വിശ്വാസം: മാർപാപ്പ

ഉ​ലാ​ൻ​ബ​ത്തോ​ർ: സ്നേ​ഹ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​മാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മം​ഗോ​ളി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഉ​ലാ​ൻ​ബ​ത്തോ​റി​ലെ സ്റ്റെ​പ്പി അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശാ​ലമായ പു​ൽ​പ്ര​ദേ​ശ​ങ്ങ​ളാ​ലും മ​രു​ഭൂ​മി​യാ​ലും വ​ര​ണ്ട​തെ​ങ്കി​ലും സ​ന്പ​ന്ന​മാ​യ ച​രി​ത്ര​വും സം​സ്കാ​ര​വും പേ​റു​ന്ന മം​ഗോ​ളി​യ, മ​നു​ഷ്യ​രി​ലെ സ്നേ​ഹ​ത്തി​നും സ​ന്തോ​ഷ​ത്തി​നു​മാ​യു​ള്ള ദാ​ഹ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​ണ്.

മം​ഗോ​ളി​യ​യു​ടെ നാ​ടോ​ടി പാ​ര​ന്പ​ര്യം അ​നു​സ്മ​രി​ച്ച മാ​ർ​പാ​പ്പ, ന​മ്മ​ളെ​ല്ലാം സ​ന്തോ​ഷ​വും സ്നേ​ഹ​വും അ​ന്വേ​ഷി​ക്കു​ന്ന, ദൈ​വ​ത്തി​ന്‍റെ നാ​ടോ​ടി​ക​ളും തീ​ർ​ഥാ​ട​ക​രു​മാ​ണെ​ന്നു പ​റ​ഞ്ഞു. ഈ ​അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് ക്രൈ​സ്ത​വ വി​ശ്വാ​സമെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചൈ​ന​യി​ലെ ക്രൈ​സ്ത​വ​ർ ന​ല്ല പൗ​ര​ന്മാ​രാ​കു​ക

കു​ർ​ബാന​യു​ടെ അ​ന്ത്യ​ത്തി​ൽ മാ​ർ​പാ​പ്പ ചൈ​നീ​സ് ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളോ​ട്, ന​ല്ല ക്രി​സ്ത്യാ​നി​ക​ളും ന​ല്ല ക്രൈ​സ്ത​വ​രു​മാ​യി​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തു.

ഹോ​ങ്കോം​ഗി​ലെ ബി​ഷ​പ് എ​മ​രി​റ്റ​സ് ക​ർ​ദി​നാ​ൾ ജോ​ൺ തോം​ഗ് ഹോ​ൺ, ഇ​പ്പോ​ഴ​ത്തെ ബി​ഷ​പ് സ്റ്റീ​ഫ​ൻ ചൗ ​എ​ന്നി​വ​രെ വേ​ദി​യി​ലേ​ക്കു വി​ളി​ച്ച് ഇ​രു​വ​രു​ടെ​യും കൈ​ക​ളി​ൽ പി​ടി​ച്ചു​കൊ​ണ്ടാ​ണ് മാ​ർ​പാ​പ്പ ഇ​തു പ​റ​ഞ്ഞ​ത്. ചൈ​നീ​സ് ജ​ന​ത​യ്ക്ക് മാ​ർ​പാ​പ്പ അ​ഭി​വാ​ദ്യ​വും ആ​ശം​സ​ക​ളും നേ​ർ​ന്നു. ചൈ​ന​ക്കാ​ർ പ​രി​ശ്ര​മ​ത്തി​ലൂ​ടെ മു​ന്നേ​റ​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

മം​ഗോ​ളി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മാ​ർ​പാ​പ്പ ഹ​ൺ തി​യേ​റ്റ​റി​ൽ എ​ക്യു​മെ​നി​ക്ക​ൽ, മ​താ​ന്ത​ര സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ 43-ാം അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​വും മം​ഗോ​ളി​യ​യി​ൽ ഒ​രു മാ​ർ​പാ​പ്പ ന​ട​ത്തു​ന്ന ആ​ദ്യ​സ​ന്ദ​ർ​ശ​ന​വു​മാ​ണി​ത്. 40,000ത്തി​ന​ടു​ത്തു​മാ​ത്രം ക്രൈ​സ്ത​വ​രു​ള്ള മം​ഗോ​ളി​യ​യി​ൽ 1450 ക​ത്തോ​ലി​ക്ക​രേ​യു​ള്ളൂ. ഇ​ന്ന് ഹൗ​സ് ഓ​ഫ് മേ​ഴ്സി എ​ന്ന ജീ​വ​കാ​രു​ണ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം മാ​ർ​പാ​പ്പ റോ​മി​ലേ​ക്കു മ​ട​ങ്ങും.

Related posts

Leave a Comment