സിനഡിന്‍റെ പ്രാഥമിക ലക്ഷ്യം നിരന്തര നവീകരണമെന്ന് മാർപാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: നി​ര​ന്ത​രം ന​വീ​കൃ​ത​മാകുന്ന ഒ​രു ജീ​വി​ത​മാ​ണ് ക്രൈ​സ്ത​വജീ​വി​ത​മെ​ന്നു വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീസി​യു​ടെ ജീ​വി​തം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഈ ​നി​ര​ന്ത​ര ന​വീ​ക​ര​ണ​മാ​ണ് സി​ന​ഡി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രു​ടെ പ​തി​നാ​റാ​മ​ത് സി​ന​ഡി​ന് ആ​രം​ഭം കു​റി​ച്ച്, വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളോ​ടൊ​പ്പം അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലെ വ​ച​നസ​ന്ദേ​ശ​ത്തി​ലാ​യി​രു​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഉ​ദ്ബോധ​നം.

ഈ ​അ​സാ​ധാ​ര​ണ സി​ന​ഡ് സ​മ്മേ​ള​നം ഒ​രു രാ​ഷ്‌​ട്രീ​യ സ​മ്മേ​ള​ന​മോ ഒ​രു പാ​ർ​ല​മെ​ന്‍റ​റി മീ​റ്റിം​ഗോ അ​ല്ല എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് മാ​ർ​പാ​പ്പ സു​വി​ശേ​ഷ വാ​യ​ന​യ്ക്കു ശേ​ഷ​മു​ള്ള പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

ദൈ​വ​ത്തി​ൽ നോ​ട്ടം ഉ​റ​പ്പി​ച്ചു പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന ഒ​രു കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സി​ന​ഡി​ലൂ​ടെ സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ലോ​കദൃ​ഷ്ടി​യി​ൽ മേ​ന്മ ക​ണ്ടെ​ത്താ​ന​ല്ല, മ​റി​ച്ച് പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ ലോ​കന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​നാ​ണ് പ​രി​ശു​ദ്ധാ​ത്മാ​വ് ന​മ്മോ​ട് ആ​ഹ്വാ​നം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സി​ന​ഡ് അം​ഗ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു.

ദൈ​വി​ക സ​ന്ദേ​ശം, വേ​ദ​നി​ക്കു​ന്ന മ​നു​ഷ്യ​ന് സ​മാ​ശ്വാ​സ​ത്തി​നു കാ​ര​ണ​മാ​കു​ന്ന വി​ധ​ത്തി​ൽ എ​ങ്ങ​നെ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​മെ​ന്ന് സി​ന​ഡ് അം​ഗ​ങ്ങ​ൾ ചി​ന്തി​ക്ക​ണ​മെ​ന്ന് ത​ന്‍റെ മു​ൻ​ഗാ​മി​യാ​യ ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടു പറഞ്ഞ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും സി​ന​ഡി​ലേ​ക്ക് പ്രാ​ർ​ഥ​നാ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്തു.

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ ഇ​റ്റാ​ലി​യ​ൻ സ​മ​യം രാ​വി​ലെ ഒ​ൻ​പ​തി​നാ​യി​രു​ന്നു അ​ഞ്ഞൂ​റോ​ളം വൈ​ദി​ക​രും 340 ബി​ഷ​പ്പു​മാ​രും സ​ഹ ക​ാർ​മി​ക​രാ​യി​രു​ന്ന വിശുദ്ധ കുർബാന ന​ട​ന്ന​ത്.

സീ​റോ​ മ​ല​ബാ​ർ, സീ​റോ​ മ​ല​ങ്ക​ര സ​ഭ​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച്‌ പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളു​ടെ മേ​ല​ധ്യ​ക്ഷ​ന്മാ​ർ മാ​ർ​പാ​പ്പ​യോ​ടൊ​പ്പം സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ അങ്കണ ത്തിൽ വി​ശ്വാ​സിസ​മൂ​ഹ​ത്തെ അ​ഭി​വാദ്യം ചെ​യ്തു.

 

Related posts

Leave a Comment