ജയലളിതയുടെ 73-ാം ജന്മദിനത്തിൽ 123 യുവതികൾക്ക് മംഗല്യഭാഗ്യം; വിവാഹം അ​വ​ര​വ​രു​ടെ മതാ​ചാ​ര​പ്ര​കാ​രം; ആശംസകൾ അറിയിക്കാൻ  മുഖ്യമന്ത്രി ഉൾപ്പെടെ ആയിരങ്ങൾ


കോ​യ​ന്പ​ത്തൂ​ർ: മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ധ​ന​രാ​യ 123 യു​വ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി. പേ​രൂ​ർ ചെ​ട്ടി പാ​ള​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി, ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ സെ​ൽ​വം എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത് വി​വാ​ഹ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി എ​സ്.​പി.​വേ​ലു മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​രോ മ​ത​സ്ഥ​ർ​ക്കും അ​വ​ര​വ​രു​ടെ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ന​ട​ത്തി. തു​ട​ർ​ന്ന് വി​വാ​ഹ സ​മ്മാ​ന​മാ​യി ക​ട്ടി​ൽ,മെ​ത്ത,അ​ല​മാ​ര,സ്യൂ​ട്ട്കെ​യ്സ്,ഗ്യാ​സ് സ്റ്റ​ൗ, നി​ല​വി​ള​ക്ക്,സി​ൽ​വ​ർ കു​ടം, കു​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ച​ക സാ​മ​ഗ്രി​ക​ൾ വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി.

തൊ​ണ്ടാ​മു​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ട്ട എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ന​വ​ദ​ന്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ള​റി​യി​ച്ചു.മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ 73-ാം ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 73 നി​ർ​ധ​ന യു​വ​തി​ക​ൾ​ക്ക് സൗ​ജ​ന്യ വി​വാ​ഹം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ വി​വാ​ഹ​ത്തി​നാ​യി ബു​ക്ക് ചെ​യ്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ 73 ജോ​ടി​ക​ൾ​ക്കു പ​ക​ര​മാ​യി 123 ജോ​ഡി​ക​ൾ​ക്കു വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കെ.​പി.​മു​നു സ്വാ​മി, വൈ​ദ്യ​ലിം​ഗം, മ​ന്ത്രി​മാ​രാ​യ ദി​ണ്ടി​ഗ​ൽ ശ്രീ​നി​വാ​സ​ൻ, ത​ങ്ക​മ​ണി, ചെ​ങ്കോ​ട്ട​യ​ൻ, സി.​വി.​ഷ​ണ്‍​മു​ഖം, അ​ൻ​പ​ഴ​ക​ൻ, ചെ​ല്ലൂ​ർ രാ​ജു, രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​പി.​ഉ​ദ​യ​കു​മാ​ർ, സി.​വി​ജ​യ​ഭാ​സ്ക​ർ, കെ.​സി. ക​റു​പ്പ​ണ്ണ​ൻ, മ​ഹേ​ന്ദ്ര​ൻ, വേ​ലു സ്വാ​മി, എ​ട്ടിമ​ട​ ഷ​ണ്‍​മു​ഖം, വി.​സി.​ആ​റു​ക്കു​ട്ടി, ഗാ​ന്ധി പു​രം ലൂ​ർ​ദ് ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് കാ​വു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment