പാലക്കാട്: കൊഴിഞ്ഞാമ്പാറിയിൽ പിതാവും മകളും കിണറ്റിൽ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശി ധർമലിംഗം, മകൾ ഗായത്രി (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന്റെ പരിസരത്തുണ്ടായിരുന്ന കൈവരിയില്ലാത്ത കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ ധർമലിംഗവും പിന്നാലെ ചാടുകയായിരുന്നു. കനത്ത മഴമൂലം കിണർ നിറഞ്ഞനിലയിലായിരുന്നു.
മരിച്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹത്തിന് പെണ്‍കുട്ടിക്ക് സമ്മതമല്ലായിരുന്നുവെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാൻ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.