വെഞ്ഞാറമൂട്: നാല് നിര്ധനയുവതിക ള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി മാണിക്കോട് മഹാദേവക്ഷേത്രം. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹത്തില്‍ നാ ല്‍ നിര്ധനയുവതിക ള്‍ക്ക് മംഗല്യഭാഗ്യം ലഭിച്ചത് . വെഞ്ഞാറമൂട് പഞ്ഞിയൂര് രോഹിണിഭവനില്‍ വാസുദേവന്‍ – പ്രസന്ന ദമ്പതികളുടെ മകള്‍ ശാന്തിയെ വര്‍ക്കല വെളുത്താന്‍ വിളവീട്ടില്‍ അപ്പുക്കുട്ടന് നിര്‍മ്മല ദമ്പതികളുടെ മകന് സനല്‍കുമാറും പുല്ലമ്പാറ മാണിക്കവിള വീട്ടില്‍ സുരേന്ദ്രന് – ലീല ദമ്പതികളുടെ മകള്‍ പാര്‍വ്വതിയെ പുല്ലമ്പാറ മണ്ണയം ആലുംകുഴിവീട്ടില് വേണു – ബേബി ദമ്പതികളുടെ മകന് മനോജും പിരപ്പന്‍കോട് തെന്നൂര്ഭാഗം മിനിഭവനില്‍ രാജേഷിന്റെ മകള്‍ രാഖിയെ ആലിയാട് മുണ്ടയ്ക്കല്‍വാരം കുരാട്ടുകോണം ചരുവിളപുത്തന്‍വീട്ടില്‍ ശശി – സൗദ ദമ്പതികളുടെ മകന് സജികുമാറും കടയ്ക്കാവൂര്‍ ചിറമൂല തുണ്ടുവിളവീട്ടില്‍ ജയന് – ജയ ദമ്പതികളുടെ മകള്‍ ഐശ്വര്യയെ വക്കം പുന്നവിളവീട്ടില്‍ ചന്ദ്രന് – ബേബി ദമ്പതികളുടെ മകന് ശ്യാംലാലും താലി ചാര്‍ത്തി.
സമൂഹ വിവാഹത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡനന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ് അധ്യക്ഷനായി.മാണിക്കോട് ക്ഷേത്രോപദേശക സമിതി ഏര്‍പ്പെടുത്തിയ കലാശ്രേഷ്ഠാ പുരസ്കാരം പ്രസിദ്ധ തായമ്പക കലാകാരന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്ക് പ്രയാര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു.
സമൂഹവിവാഹം ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് ഉദ്ഘാടനം ചെയ്തു. കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം ഗോകുലം മെഡിക്കല്‍ കോളജ് എംഡി ഡോ.കെ.കെ.മനോജനും ബിസിനസ് ശ്രേയസ് അവാര്‍ഡ് എസ്കെ ആശുപത്രി എംഡി ശിവന്‍കുട്ടിയ്ക്കും സമ്മാനിച്ചു.വെഞ്ഞാറമൂട് സിഐ വിജയനെയും എസ് ഐ ആശ്വനി എന്നിവര്‍ക്കും ഉപകാരങ്ങള്‍ സമര്‍പ്പിച്ചു.
പി,വാമദേവന്‍പിള്ള മാണിക്കമംഗലംബാബു,അബുല്‍ഫിദാ ഉവൈസ് അമാനി,ഫാ. ജോസ് കിഴക്കേടത്ത് വൈ.വി.ശോഭകുമാര്‍,എ.എ.റഹീം,ഷിബുനാരായണന്,രമണി.പി.നായര്‍,ഷീലാകുമാരി,ബിനു എസ്.നായര്‍,എസ്.അനില്‍,ഉഷാകുമാരി ,ബാബു.കെ.സിതാര,വയ്യേറ്റ് സോമന്,വയ്യേറ്റ്.ബി.പ്രദീപ്,വയ്യേറ്റ് അനില്‍,എം.വി.സോമന്,അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു . സമൂഹ വിവാഹത്തോടനുബന്ധിച്ചു നടത്തിയ മാണിക്കോട് സദ്യയില്‍ അര ലക്ഷത്തോളം പേര് പങ്കെടുത്തു.