ഈ വിവാഹം നടക്കുന്നത് സ്വര്‍ഗ്ഗത്തിലല്ല, ഭൂമിയിലുമല്ല പകരം കോവളത്ത് കടലിനടിയില്‍! അപൂര്‍വ്വ വിവാഹത്തേക്കുറിച്ചറിയാം

trivandrum-marriage.jpg.image.784.410വിവാഹം സ്വര്‍ഗത്തിലാണ് നടക്കുന്നതെന്നാണ് സാധാരണയായി പറയുന്നത്. ഇപ്പോളിതാ കടലിനടിയില്‍ വിവാഹം നടക്കാനൊരുങ്ങുന്നു. വ്യാഴാഴ്ച രാവിലെ 11നു കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയിലെ ‘മണ്ഡപത്തില്‍’ സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയില്‍ നിന്നുള്ള നിഖില്‍ പവാറിന്റെയും മോതിരക്കല്യാണമാണ് നടക്കാനൊരുങ്ങുന്നത്. ഇന്നലെ ‘പ്രൊപ്പോസല്‍’ കഴിഞ്ഞു. നീന്തല്‍ക്കുളത്തിലുള്‍പ്പെടെ ഇളക്കമില്ലാത്ത ജലാശയങ്ങളുടെ അടിത്തട്ടില്‍ ഇത്തരം വിവാഹസംഭവങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും ഇളകി മറിയുന്ന കടലിനടിയിലെ വിവാഹം രാജ്യത്തെ ആദ്യസംഭവമാണെന്ന് ഈ നവീന സംരംഭത്തിനു നേതൃത്വം നല്‍കുന്ന കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരന്‍ ജാക്‌സണ്‍ പീറ്റര്‍ പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാന്‍ ഇരുവരും തീരുമാനിച്ചത്.

തങ്ങള്‍ക്ക് എല്ലാക്കാലത്തും ഓര്‍മയില്‍ നില്‍ക്കുന്ന, പ്രത്യേകതയുള്ള ചടങ്ങാവണം വിവാഹമെന്ന ചിന്തയാണ് ഇവരെ ബോണ്ട് സഫാരിയിലെത്തിച്ചത്. വൈകിട്ട് നാലിനു നടക്കുന്ന മോതിരക്കല്യാണത്തിനു നവദമ്പതികള്‍ക്ക് വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം മുങ്ങല്‍ സ്യൂട്ടും ധരിച്ച് അനുബന്ധ ഉപകരണങ്ങളുമായി കടലിനടിയിലേക്ക് ഊളിയിട്ടു പോകാം. അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാരുള്‍പ്പെടെയുള്ളവര്‍ക്കും ഒപ്പം മുങ്ങാം. പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്തു വച്ചു വിവാഹമോതിരം കൈമാറ്റല്‍ ചടങ്ങ് നടക്കും. കടലിനടിയിലെ പവിഴക്കൊട്ടാരങ്ങളും മുത്തുച്ചിപ്പികളും നിറഞ്ഞ ‘മണ്ഡപ മനോഹാരിതയ്‌ക്കൊപ്പം വിഴിഞ്ഞംകോവളം കടലില്‍ മാത്രം കാണുന്ന വിശേഷപ്പെട്ട അലങ്കാര മല്‍സ്യങ്ങള്‍  ചടങ്ങിനു സാക്ഷികളാകാനെത്തുമെന്ന പ്രത്യേകതയുമുണ്ട്. മോതിരക്കല്യാണത്തിനു പിന്നാലെ മഹാരാഷ്ട്രയില്‍ വിശാലമായ വിവാഹ പാര്‍ട്ടിയും നടത്തുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഇത്തരം വിവാഹങ്ങള്‍ നടത്താറുണ്ടെന്നും ഇവിടെ ഇതാദ്യമായി നടത്തുന്ന സംരംഭത്തോടനുബന്ധിച്ച ട്രയല്‍ കഴിഞ്ഞ ദിവസം വിജയകരമായി നടത്തിയെന്നും ജാക്‌സണ്‍ പീറ്റര്‍ പറഞ്ഞു.

Related posts