കോൽക്കത്ത: പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി വിവാഹം കഴിക്കുന്നതിലോ തന്റെ ഇഷ്ടപ്രകാരം മതംമാറുന്നതിലോ മറ്റാര്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്ന് കോല്‍ക്കത്ത ഹൈക്കോടതി.
ഇതരമതസ്ഥനായ ഒരാള്‍ തന്റെ മകളെ സ്വാധീനം ചെലുത്തി വിവാഹം കഴിച്ചെന്ന ഒരു വ്യക്തിയുടെ പരാതിയില്‍ വിധി പറയുകയായിരുന്നു കോടതി.പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തൊന്‍പതുകാരിയായ യുവതിയെ കോടതി മുന്‍പാകെ എത്തിച്ചിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ചെയ്തെന്ന് യുവതി കോടതിയില്‍ അറിയിച്ചു. എന്നാൽ പിതാവ് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.