കോഴഞ്ചേരി: സ്വന്തം ഉടമയുടെ വിവാഹം പാർവതിക്കും ആഘോഷമായി. ഉടമ ബിജുവിന്റെ വിവാഹത്തിനു ശേഷം വധുവരൻമാരെ പാർവതിയെന്ന ആന ആനയിച്ചപ്പോൾ കാഴ്ചക്കാർക്കും കൗതുകം. ഇതോടെ ഒപ്പം കൂടാനും ഏറെപ്പേരുണ്ടായി. ചെറുകോൽ കൂരാനത്ത് മലയിൽ മാധവനിവാസിൽ ബിജു വി. നായരുടെയും ചെറുകോൽ മേലേകൂറ്റ് വിദ്യാഭവനിൽ ആശാ വി നായരുടെയും വിവാഹം ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലാണ് നടന്നത്. ബിജുവിന്റെ വീട്ടിലേക്കാണ് ആനയോടൊപ്പം വധുവരൻമാർ എത്തിയത്.
ആരവം വേണ്ട, ആന മതി..!വിവാഹശേഷം വധുവരൻമാരെ ആന ആനയിച്ചുകൊണ്ടു പോയത് കാഴ്ചക്കാർക്കു കൗതുകം
