സ്വന്തം ലേഖകൻ
ന്യൂഡൽഹി: സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹത്തിന് അപേക്ഷിച്ചവരുടെ പേരും മറ്റു വിവരങ്ങളും പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി.
മലയാളിയായ ആതിര എസ്. മേനോൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിലും പൊതുവിടങ്ങളിലും പരസ്യപ്പെടുത്തുന്നതിന് എതിരേയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിവാഹിതരാകുന്നവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് മിശ്ര വിവാഹിതരെ ദോഷമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ, ഹർജിക്കാരി നിലവിൽ ഇത്തരം പ്രശ്നങ്ങൾ നേരിടാത്ത സാഹചര്യത്തിൽ നിയമത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.