ഭര്‍ത്താവ് രാത്രിയിലും സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നുവെന്നും വീട്ടില്‍ വരാന്‍ താമസിക്കുന്നുവെന്നും പരാതിയുള്ള നിരവധി ഭാര്യമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്.
ഇങ്ങനെ ഭര്‍ത്താവ് വീട്ടില്‍ വരാന്‍ താമസിക്കുമ്പോള്‍ തുടരെത്തുടരെ ഫോണ്‍ വിളിച്ച് അവരെ ബുദ്ധിമുട്ടിക്കുന്ന ഭാര്യമാരും കുറവല്ല.
എന്നാല്‍ കല്യാണത്തിനു പിന്നാലെ നവവധുവിനെക്കൊണ്ട് വരന്റെ സുഹൃത്തുക്കള്‍ ഒപ്പു വയ്പ്പിച്ച കരാറാണ് ഇപ്പോള്‍ വൈറലാകുന്നത്. പാലക്കാട്ടാണ് സംഭവം.
ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്നാണ് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്.
ഇത് വളരെപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ച വിവാഹിതയായ
കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ് കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപ്പത്രത്തിലൂടെ ഉറപ്പുനല്‍കിയത്.
വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
രാത്രി ഒന്പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍ പ്രചാരണമേറ്റെടുത്തു.
ഇതോടെ, വധുവിനും വരനും കൂട്ടുകാര്‍ക്കുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ ആശംസ പ്രവാഹമായി. രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലി ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനത്തിലാണ്.