കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയി വിവാഹം കഴിച്ച യുവാവിനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു. പഴയ ധാരാപുരം പഴനി ഗാന്ധിപുരം വിഘ്നേഷ് (23) ആണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്.
വെള്ളലൂർ കോണവായ്ക്കാൽ പാളയം കറുപ്പരായൻ കോവിൽവീഥിയിൽ താമസിക്കുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ മകളെ കാണാനില്ലെന്നു കാണിച്ച് പോത്തന്നൂർ പോലീസിൽ നല്കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഘ്നേഷ് അറസ്റ്റിലായത്.
വെൽഡിംഗ് തൊഴിലാളിയായ വിഘ്നേഷ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിക്കുകയുമായിരുന്നു. യുവാവിനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു.