കല്ല്യാണ വീടാണെന്ന് വച്ച് ഓസിന് കഴിച്ചിട്ട് പോകാമെന്ന് കരുതിയോ, ആധാർ കാർഡ് കാണിച്ചിട്ട് അകത്തോട്ട് പോയാൽ മതി. വിളിക്കാത്ത കല്യാണത്തിന് ഉണ്ണുക എന്ന പഴമൊഴി അർഥമാകുന്ന കാഴ്ച വൈറലാകുന്നു.
ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലാണ് സംഭവം. സാധാരണയായി ഏതെങ്കിലും വ്യവസായിക കാര്യങ്ങള്‍ക്കൊ സര്‍ക്കാരിന്‍റെ ഔദ്യോഗിക കാര്യങ്ങള്‍ക്കൊ ഒക്കെയാണല്ലൊ ആധാര്‍ രേഖ വേണ്ടി വരാറുള്ളത്.
എന്നാല്‍ ഹസന്‍പൂരിലുള്ള രണ്ട് സഹോദരിമാരുടെ കല്യാണത്തിന് വീട്ടുകാര്‍ അതിഥികളോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. തങ്ങള്‍ വിളിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതിനാലാണ് അവര്‍ ഇത്തരത്തില്‍ ചെയ്തതത്രെ.
ഏതായാലും സംഗതി അല്‍പം കൈവിട്ടുപോയി വിളിച്ചിട്ട് കല്യാണത്തിന് എത്തിയ പലര്‍ക്കും ഇത് തങ്ങളെ അധിക്ഷേപിക്കുന്നതായി തോന്നി. അവര്‍ സദ്യ കഴിക്കാന്‍ കൂട്ടാക്കാതെ പിണങ്ങി.
വേര്‍ഷ സിംഗ് എന്നയാള്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. വൈറലായ ദൃശ്യങ്ങള്‍ക്ക് നിരവധി രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. കല്യാണക്കുറിക്ക് പകരം ആധാര്‍ കാര്‍ഡ് ചോദിച്ചതാണ് പലരെയും അമ്പരപ്പിക്കുന്നത്.
अमरोहा में एक शादी में उम्मीद से ज़्यादा बाराती पहुँच गए, जिसके बाद लडकी वालों की तरफ़ से लोगों के आधार कार्ड देखकर उन्हें खाने के लिए एंट्री दी गई। कई बाराती आधारकार्ड ना होने के कारण बिना खाना खाए ही लौट गए…
— Versha Singh (@Vershasingh26) September 25, 2022#justUPthing#Uttarpradesh pic.twitter.com/Uja86EAEPW