ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് കൗതുകമുണര്‍ത്തി.
ആലപ്പുഴ മുല്ലയ്ക്കല് വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുള്‍ വഹീദിന്റെ മകന് വസീമിന്റെ വിവാഹ ക്ഷണക്കത്തിലാണ് കെസിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്.
രാഷ്ടീയപാര്‍ട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാര്‍ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യര്‍ഥിച്ചുകൊണ്ട് ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുന്നത്.
കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മപ്പെടുത്തുകയാണ് വസീമും വാപ്പ അബ്ദുള്‍ വഹീദും.
മേയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുള്ളയുടെ മകള്‍ ഫാത്തിമയാണ് വധു.