മി​ശ്ര​വി​വാ​ഹം ന​ട​ത്തി​കൊ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു; ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: മി​ശ്ര​വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ച് തി​രു​നെ​ല്‍​വേ​ലി​യി​ലെ സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു. ദ​ളി​ത് യു​വാ​വി​ന്‍റെ​യും ഇ​ത​ര ജാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ​യും വി​വാ​ഹ​ത്തി​ന് സി​പി​എം സ​ഹാ​യം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ​ക്കു പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. യു​വാ​വി​ന്‍റെ​യും യു​വ​തി​യു​ടെ​യും ആ​വ​ശ്യ​പ്ര​കാ​രം റെ​ഡി​യാ​ർ​പാ​ട്ടി​യി​ലെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ​വ​ച്ചാ​യി​രു​ന്നു വി​വാ​ഹം.

പാ​ർ​ട്ടി ഓ​ഫീ​സി​ൽ​വ​ച്ച് ഇ​വ​ർ വി​വാ​ഹി​ത​രാ​യെ​ന്ന വി​വ​ര​മ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം പാ​ർ​ട്ടി ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment