കണ്ണൂർ: സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ മകനും ചലച്ചിത്രതാരവുമായ ധ്യാനിന്റെ വിവാഹം കണ്ണൂർ വാസവ ക്ലിഫ് ഹൗസിൽ നടന്നു. തിരുവനന്തപുരം ആനയറ സ്വദേശി സെബാസ്റ്റ്യൻ ജോർജിന്റെയും പരേതയായ എലിസബത്തിന്റെയും മകൾ അർപ്പിതയാണ് വധു. ഇന്നു രാവിലെ 11.45നും 12.15നും ഇടയിലുള്ള മുഹൂർത്തത്തിലാണ് വിവാഹം നടന്നത്.
സിനിമാതാരങ്ങളായ അജു വർഗീസ്, ധീരജ് മാധവൻ, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പേരടി എന്നിവരും സംവിധായകരായ ലാൽ ജോസ്, സത്യൻ അന്തിക്കാട്, ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ, നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ ഉൾപ്പെടെ നിരവധി രാഷ് ട്രീയ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ജ്യേഷ്ഠനും ചലച്ചിത്രതാരവുമായ വിനീത്, ഭാര്യ ദിവ്യ, അമ്മ വിമല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങിൽ പങ്കെടുത്തവർക്ക് ചക്കപ്പഴവും തേൻവെള്ളവും ആണ് നല്കിയത്.