പയ്യന്നൂര്‍: വിവാഹസദ്യയുടെ അവശിഷ്ടം ഉള്‍പ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് തള്ളിയവരെ ക്കൊണ്ട് പഞ്ചായത്ത് നേതൃത്വം ഇടപെട്ട് തിരിച്ചെടുപ്പിച്ചു.മാലിന്യം തള്ളിയതായി കണ്ടെത്തിയ രാമന്തളി സ്വദേശിക്കെതിരേ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.രാമന്തളി ഏറന്‍പുഴയിലാണ് വിവാഹവീട്ടിലെ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയത്.
പരിസരവാസികളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. മേശയില്‍ വിരിച്ച കടലാസിന്റെ നിറമാണ് മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ സഹായിച്ചത്.