ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഇന്നലെ 168 വിവാഹങ്ങളും 914 ചോറൂണ് വഴിപാടുകളും നടന്നു. രാവിലെ മുതല്‍ 12വരെ രണ്ടു മണ്ഡപങ്ങളിലുമായാണ് വിവാഹങ്ങള്‍ നടന്നത്. ദര്‍ശനത്തിനും വലിയ ഭക്തജനത്തിരക്കാണുണ്ടായിരുന്നത്. പുലര്‍ച്ചെ മുതല്‍ ദര്‍ശനത്തിനു നീണ്ട വരിയാണുണ്ടായിരുന്നത്. റോഡ് വശങ്ങള് പാര്‍ക്കിംഗ് കേന്ദ്രങ്ങളായി മാറിയതോടെ നഗരം ഗതാഗതക്കുരുക്കിലായി. പോലീസും ദേവസ്വം സുരക്ഷാ ജീവനക്കാരും തിരക്കു നിയന്ത്രിച്ചു. തിരക്കുള്ള ദിവസങ്ങളില്‍ നഗരം ഗതാഗതക്കുരുക്കിലാകുന്നത് പതിവായിട്ടുണ്ട്. ഇതിനു പരിഹാരം കാണാന്‍ അധികൃതര്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.
Related posts
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം: പോക്സോ പ്രതിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലാക്കും
തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക്...വനംമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യര്‍ വന്യമൃഗങ്ങള്‍: പി. മോഹന്‍രാജ്
പത്തനംതിട്ട: കേരളത്തിലെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കെപിസിസി അംഗം പി.മോഹന്‍രാജ്. കര്‍ഷക കോണ്‍ഗ്രസ്...പതിനാലുകാരി പ്രസവിച്ചു; ബന്ധുവായ എട്ടാം ക്ലാസ് വിദ്യാർഥിക്കെതിരെ കേസ്; ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ്
ഇടുക്കി: ഒമ്പതാം ക്ലാസുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ബന്ധുവിനെതിരെ കേസ് എടുത്ത് പോലീസ്. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി...