ഗു​രു​വാ​യൂ​ർ ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍റെ വൈ​വാ​ഹി​ക സം​ഗ​മ​ത്തിൽ 14 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വ​തീ​ യു​വാ​ക്ക​ളു​ടെ വി​വാ​ഹം ഒമ്പതിന്


തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍റെ വൈ​വാ​ഹി​ക സം​ഗ​മ​ത്തി​ലൂ​ടെ വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച 14 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വ​തീ​യു​വാ​ക്ക​ളു​ടെ വി​വാ​ഹം ഒന്പതിനു ഗു​രു​വാ​യൂ​ർ മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വി​വാ​ഹി​ത​രാ​കു​ന്ന ഏ​ഴു​ജോ​ടി ദ​ന്പ​തി​ക​ളു​ടേ​യും വ​സ്ത്രം, സ്വ​ർ​ണം, വി​വാ​ഹ​സ​ദ്യ എ​ന്നി​വ​യെ​ല്ലാം ക​രു​ണ ഫൗ​ണ്ടേ​ഷ​നാ​ണ് വ​ഹി​ക്കു​ക. ഇ​തു​വ​രെ 410ഓ​ളം വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തി​യ ച​രി​ത്ര​മു​ണ്ട് ഫൗ​ണ്ടേ​ഷ​ന്. ഈ ​ദ​ന്പ​തി​ക​ളെ​ല്ലാം ന​ല്ല നി​ല​യി​ൽ ജീ​വി​ക്കു​ന്നു​ണ്ടെന്നും ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​ടു​ത്ത വൈ​വാ​ഹി​ക സം​ഗ​മം 2020 ജ​നു​വ​രി 19നാ​ണ് ന​ട​ക്കു​ക​യെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത സെ​ക്ര​ട്ട​റി ര​വി ച​ങ്ക​ത്ത്, വേ​ണു​ഗോ​പാ​ൽ, ഫാ​രി​ദ ഹം​സ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts