ഗുരുവായൂർ: വിശ്വാസത്തിന്റെ മുന്പിൽ ലോക്ക്ഡൗൺ തടസമായില്ല, മഞ്ജുളാലിനു മുന്നിൽ കണ്ണനെ സാക്ഷിയാക്കി നവദന്പതികൾ പുതിയ ജീവിതത്തിന്റെ നടതുറന്നു.
ഗുരുവായൂർ ക്ഷേത്രത്തിനു പുറത്താണ് ലോക്ക് ഡൗൺ മൂലം ഇന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് ഇന്നുരാവിലെ പത്തരയോടെ ക്ഷേത്രത്തിൽ നിന്ന് ഏകദേശം നൂറുമീറ്ററോളം അകലെ മഞ്ജുളാലിനു സമീപം നടന്നത്.
ഗുരുവായൂർ കാവീട് സ്വദേശി ടി.കെ. സനോജാണ് വധു ശാലിനിയുടെ കഴുത്തിൽ നിറപറയും നിലവിളക്കും മംഗളവാദ്യവുമില്ലാതെ മിന്നുചാർത്തിയത്.
അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ഇരുവരും തുളസി മാല ചാർത്തിയതിനുശേഷം തുടർന്ന് താലിചാർത്തിയാണ് വിവാഹ ചടങ്ങ് പൂർത്തിയാക്കിയത്.
മഞ്ജുളാലിനു പടിഞ്ഞാറുഭാഗത്ത് ഗുരുവായൂർ ക്ഷേത്രത്തിനു അഭിമുഖമായി നിന്നാണ് ചടങ്ങ് പൂർത്തീകരിച്ചത്.ഗുരുവായൂർ നഗരസഭ മുൻ കൗൺസിലറായ ടി.കെ. സ്വരാജിന്റെ സഹോദരനാണ് ടി.കെ. സനോജ് . സർക്കാർ ഉദ്യോഗസ്ഥനായ സനോജിന്റെ ഭാര്യ ശാലിനി അധ്യാപികയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഇന്നുമുതൽ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്ര ദർശനവും വിവാഹവും 16 വരെയാണ് നിർത്തിവച്ചിരിക്കുകയാണ്.