വിധവകളെ മംഗളകാര്യങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ദോഷമാണെന്ന് ചിലര്‍ പറയാറുണ്ട്. അച്ഛന് മരിച്ചാല്‍ ആ സ്ഥാനം കൂടി എറ്റെടുത്താണ് അമ്മമാര്‍ മക്കളുടെ വിവാഹം നടത്തുന്നത്. മകന് താലി എടുത്തു നല്‍കുന്നതും കൈപിടിച്ചു നല്‍കുന്നതും സാധാരണ അച്ഛന്മാരാണ് ചെയ്യുന്നത്.
അച്ഛന് മരിച്ചു പോയാല്‍ ആസ്ഥാനത്തുള്ള മറ്റാരെങ്കിലും നല്‍കും. എന്നാല്‍ ഇവിടെ വരന്റെ അമ്മയാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. വധുവിന്റെ അച്ഛന്റെ അഭാവം നികത്തിയതും അമ്മ തന്നെ. അച്ഛന്റെ സ്ഥാനത്ത് നിന്ന് അമ്മയാണ് മകളുടെ കൈ പിടിച്ചു കൊടുത്തത്.
സുനീഷ്-ഷീബ ദമ്പതികളുടെ വിവാഹത്തിനായിരുന്നു ഈ ഹൃദ്യമായ കാഴ്ച ഇതിനെക്കുറിച്ച് ഷീബ എഴുതിയ കുറിപ്പ് ഇങ്ങനെ…അമ്മ വിധവ അല്ലേ എങ്ങനെ കല്യാണ ചടങ്ങിന് അമ്മയെ പങ്കെടുപ്പിക്കും വിധവകള്‍ മംഗള കര്‍മ്മത്തില്‍ അശ്രീകരമാണത്രേ…
അച്ഛന്റെ സ്ഥാനത്ത് കുടുംബത്തിലെ മറ്റാരെങ്കിലും നിന്നാല്‍ മതിയല്ലോ… ഞങ്ങളുടെ വിവാഹത്തില്‍ പ്രധാനപ്പെട്ട ഒരു പ്രശ്നം ഇതായിരുന്നു. അച്ഛന്റെ മരണശേഷം ഒരു കുറവും അമ്മ വരുത്തിയിട്ടില്ല. എപ്പോഴും ഞങ്ങള്ക്കരികില് ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ രണ്ട് അമ്മമാരും ഇങ്ങനെ തന്നെ.
ഈ അമ്മമാര്‍ താലി എടുത്തു തരുമ്പോഴും കൈപിടിച്ചു കൊടുക്കുമ്പോഴും കിട്ടുന്ന അനുഗ്രഹവും പ്രാര്‍ത്ഥനയും മറ്റൊന്നില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടാനില്ല. അതുകൊണ്ട് അച്ഛന്റെയും ദൈവത്തിന്റെ യും പൂജാരിയുടെയുമൊക്കെ സ്ഥാനം ഞങ്ങള്‍ അമ്മമാരെ ഏല്‍പ്പിച്ചു.
അവര്‍ നടത്തിയ കല്യാണം ഭംഗിയായി നടന്നു. ഇന്ന് വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം വിധവകള്‍ അശ്രീകരമല്ല. ഒരു ഭര്ത്തൃമതിയേക്കാള് ഐശ്വര്യം തികഞ്ഞവരാണ് ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ പോലും തണലില്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്തി കുടുംബം നോക്കി സമൂഹത്തിന്റെ ഒറ്റപ്പെടുത്തലില്‍ ജീവിക്കുന്നവര്‍.ഇവരെയാണ് ചേര്‍ത്തു നിര്‍ത്തേണ്ടതും