നാസിക്: മുൻകാമുകനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയും ബന്ധുക്കളും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക്കിലെ ദേവ്ല താലൂക്കിലാണ് സംഭവം.
ഗോരഖ് ബച്ചാവ് (27) എന്ന യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശരീരത്തിൽ 55 ശതമാനം പൊള്ളലേറ്റ് ഗോരഖ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഗോരഖുമായുള്ള ബന്ധം യുവതിയാണ് അവസാനിപ്പിച്ചത്. തുടർന്ന് യുവതിയുടെ വിവാഹം നടത്താൻ ബന്ധുക്കൾ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
ഗോരഖ് കാരണമാണ് യുവതിയുടെ വിവാഹം നടക്കാത്തതെന്നാണ് ബന്ധുക്കൾ കരുതി. ഇതിന്റെ പ്രതികരാമെന്നോണം ഗോരഖിനെ യുവതിയുടെ ബന്ധുക്കൾ ലോഹോനറിലേക്ക് വിളിച്ചു വരുത്തി.
തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കു തർക്കമുണ്ടായി. തൊട്ടുപിന്നാലെ യുവതിയുടെ ബന്ധുക്കൾ ഗോരഖിനെ അടിച്ച് നിലത്ത് വീഴിക്കുകയും കൈയിൽ കരുതിയ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.