തലയോലപ്പറമ്പ്: വിവാഹമുഹൂർത്തമായിട്ടും വരൻ എത്തിയില്ല, യുവതിയെ പ്രദേശവാസിയായ പൊതുപ്രവർത്തകൻ വിവാഹം കഴിച്ചു.
തലയോലപ്പറമ്പ് സ്വദേശിയായ 29കാരൻ വിവാഹമുഹൂർത്ത സമയത്ത് എത്താതായതോടെ ചേർത്തല അരൂക്കുറ്റി നടുവത്ത് നഗറിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്ന വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വിഷമവൃത്തത്തിലായി.
ഇനി എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ പ്രദേശവാസിയായ പൊതുപ്രവർത്തകൻ യുവതിയെ വിവാഹം കഴിക്കാൻ സന്നദ്ധനായ അറിയിക്കുകയായിരുന്നു. ഇതോടെ നിലനിന്നിരുന്ന പിരിമുറുക്കം അയഞ്ഞു.
യുവതിയെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന യുവാവിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് തലയോലപ്പറമ്പ് പോലീസിൽ പരാതിപ്പെട്ടിരുന്നു.