ഇരിട്ടി: കല്യാണം പറഞ്ഞുറപ്പിച്ചപ്പോൾ തന്നെ പ്രതിശ്രുത വരൻ വധുവിന് സമ്മാനമായി ഒരു ഫോൺ തന്നെ നല്കി. തനിക്ക് തന്റെ ഭാവി വധുമായി സംസാരിക്കാനായിരുന്നു ഫോൺ നല്കിയത്. എന്നാൽ, ഫോണിലൂടെ വധു സംസാരിച്ചത് മറ്റൊരാളുമായി.
അയാളോടൊപ്പം യുവതി കടന്നു കളയുകയും ചെയ്തു. ഒപ്പം, ഫോണും കൊണ്ടുപോയി. ഇരിട്ടി മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാഹം പറഞ്ഞുറപ്പിച്ച 17 കാരി മറ്റൊരു യുവാവിനോടൊപ്പം കടന്നു കളഞ്ഞത്.
യുവതിയുടെ കൂടെ പോയ യുവാവിനെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മുഴക്കുന്ന് എസ്ഐ പറഞ്ഞു.പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .