മഴ പെയ്യാനായി വിവിധ വിശ്വാസം പിന്തുടരുന്നവര് വ്യത്യസ്ഥമായ ആചാരങ്ങളും പ്രാര്‍ഥനകളും നടത്താറുണ്ട്.
ഹോമങ്ങളും യാഗങ്ങളും തുടങ്ങി തവളകളെ കല്യാണം കഴിപ്പിക്കുക വരെ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പലപ്പോഴും വെളിയില്‍ വരാറുണ്ട്.
ഇപ്പോഴിതാ മഴ പെയ്യാനായി പാവകളെ കല്യാണം കഴിപ്പിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു ഗ്രാമം.
കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വരിലുള്ള നാട്ടുകാരാണ് മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചത്.
ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാര്‍ ക്ഷണിച്ച് വരുത്തിയിരുന്നു.
കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാര്‍ മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്.
അങ്ങനെ ചെയ്താല്‍ വേഗത്തില്‍ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നത്. നേരത്തെ ഇതുപോലെ പാവകളെ വിവാഹം കഴിപ്പിച്ച് ഏഴാം നാള് മഴ പെയ്തിരുന്നു എന്നാണ് നാട്ടുകാരുടെ വാദം.
സംസ്ഥാനത്ത് പലയിടങ്ങളിലും മഴ കിട്ടിയിരുന്നു എങ്കിലും ലക്ഷ്മേശ്വരില് മഴ ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് വലിയ ദുരിതങ്ങളാണ് ഇവിടുത്തുകാര്‍ നേരിട്ടു കൊണ്ടിരുന്നത്.
ഇതേ തുടര്‍ന്നാണ് പാവകളുടെ വിവാഹം കഴിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. സംഗീതവും മധുരവിതരണവും താലികെട്ടും എല്ലാം ഈ പാവക്കല്ല്യാണത്തിനും ഉണ്ടായിരുന്നു.