സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ വൈറലായ താരമാണ് അമ്പിളി.
ഇപ്പോള്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അമ്പിളിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
കുഞ്ഞിനെ സാക്ഷി നിര്‍ത്തി വിവാഹിതനായതിന്റെ ചിത്രമാണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു.
അമ്പിളിയും ഭാര്യയും തുളസിമാല അണിഞ്ഞ് വിവാഹിതരായി നില്ക്കുമ്പോള് ഇവരുടെയൊപ്പം മകനുള്ളതാണ് ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് അമ്പിളിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
ഒരു സമയത്ത് സോഷ്യല്‍ മിഡീയകളില് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി. മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള അമ്പിളിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരായിരുന്നു.
ടിക് ടോക്കിലൂടെയായിരുന്നു ഈ യുവാവ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് പല വിമര്‍ശനങ്ങളും അമ്പിളിക്കെതിരേ ഉയര്‍ന്നു.
ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന കേസില്‍ അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ കഴിയുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഇതേ പെണ്‍കുട്ടി തന്നെ രംഗത്ത് എത്തുകയും തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചായിരുന്നു ജീവിതം എന്നുമൊക്കെ വെളിപ്പെടുത്തി. ഇപ്പോള്‍ അതേ പെണ്‍കുട്ടിയെത്തന്നെ വിവാഹം ചെയ്താണ് അമ്പിളി കുടുംബസ്ഥനായി മാറിയിരിക്കുന്നത്.