സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കും; തട്ടിപ്പിന് പ്ലാൻ ചെയ്യുന്നത് അമ്മയും മകനും ചേർന്ന്; കോട്ടയം സ്വദേശിക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം


മാ​വേ​ലി​ക്ക​ര: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ നാ​ൽ​പ്പ​ത്തൊ​ന്നു​കാ​രി​യാ​യ വീ​ട്ട​മ്മ​യും സു​ഹൃ​ത്തും കു​റ​ത്തി​കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

ച​ട​യ​മം​ഗ​ലം, മ​ണ​ല​യം ബി​ന്ദു വി​ലാ​സ​ത്തി​ൽ ബി​ന്ദു(41), ഇ​രി​ങ്ങാ​ല​ക്കു​ട, അ​രി​പ്പാ​ലം പു​ത്തൂ​ർ​വീ​ട്ടി​ൽ റെ​നീ​ഷ് (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മാ​വേ​ലി​ക്ക​ര വാ​ത്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​യി​ൽനി​ന്നും കാ​ർ​ഡി​യോ​ള​ജി എം​ഡി വി​ദ്യാ​ർ​ഥി​നി​യാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കു​ക​യും ശേ​ഷം പ​ഠ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് അ​ഞ്ചു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

കോ​ട്ട​യം സ്വ​ദേ​ശി​യി​ൽനി​ന്നും 10 ല​ക്ഷം രൂ​പ​യും ഇ​വ​ർ സ​മാ​ന രീ​തി​യി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.മ​റ്റൊ​രു പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കൊ​ല്ലം സൈ​ബ​ർ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ബി​ന്ദു​വി​നെ​യും സു​ഹൃ​ത്തി​നെ​യും കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​വി​ടെ​യെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ബി​ന്ദു​വി​ന്‍റെ മ​ക​ൻ മി​ഥു​ൻ മോ​ഹ​ൻ പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​യാ​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് ക​ഴി​ഞ്ഞി​രു​ന്ന ബി​ന്ദു മ​ക​നും ഇ​വ​രു​ടെ സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്ന് സ​മാ​ന രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ഹ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ കെ​ണി​യി​ൽ കു​ടു​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ​ക്കെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ക്കു​മെ​ന്നു ക​രു​തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​റ​ത്തി​കാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ബൈ​ജു, സീ​നി​യ​ർ സി​പി​ഒ ഷാ​ജി​മോ​ൻ, സി​പി​ഒ​മാ​രാ​യ സാ​ദി​ക്ക് ല​ബ്ബ, ര​മ്യ, അ​നീ​ഷ് ജി ​നാ​ഥ്, നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment