കാമുകന്മാരുടെ വിവാഹാഭ്യർഥനയുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത തന്നെയാണ് വീഡിയോയെ സാമൂഹിക മാധ്യമങ്ങളില്‍ വേറിട്ട് നിർത്തുന്നത്.
സംഭവമെന്തന്നാൽ വിവാഹ അഭ്യാർഥനയ്ക്കായി യഥാർഥ മോതിരം ഉപയോഗിച്ചില്ലന്നതിന്റെ പേരിൽ കാമുകിയുടെ അടി വാങ്ങേണ്ടി വന്നു ഈ കാമുകന്. ആ തല്ല് കണ്ടത് ഒന്നും രണ്ടും പേരല്ല ഒരു സ്റ്റേഡിയം മൊത്തമായിരുന്നു.
എക്സിൽ വൈറലായ വീഡിയോയിൽ ഒരു കളി നടക്കുന്ന സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ഇരിക്കുന്ന കാമുകന് ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്ന് കാമുകിയെ ചുംബിച്ചു. തുടർന്ന് കാമുകൻ തന്റെ കൈയിലുണ്ടായിരുന്ന ചെപ്പ് തുറന്ന് അതിൽ നിന്നും മിഠായി നൽകി വിവാഹാഭ്യർഥന നടത്തി.
കാമുകൻ സ്വർണമോതിരത്തിന് പകരമാണ് മധുരം നൽകിയത്. എന്നാൽ ആൾക്കൂട്ടത്തിൽ വച്ച് അപമാനിതയായെന്ന് തോന്നിയ കാമുകി തൊട്ടടുത്ത നിമിഷം അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. കൂടാതെ തന്റെ കൈയിൽ ഉണ്ടായിരുന്ന പേപ്പർ ഗ്ലാസിലെ പാനീയവും അയാളുടെ മുഖത്തേക്ക് ഒഴിച്ചു.
ആ സമയം വരെ നിശബ്ദമായിരുന്ന സ്റ്റേഡിയത്തിൽ പെട്ടന്ന് ഒച്ചയുണ്ടായി. പ്രൊപ്പോസൽ പരാജയപ്പെട്ടതിന് പിന്നാലെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. സ്വർണം തേടുന്നവളെ വിവാഹം കഴിക്കാത്തതാണ് നല്ലതെന്നാണ് നിരവധിപേരും കമന്റ് ചെയ്തത്. ചിലര്‍ യുവതിക്കെതിരെ തിരിഞ്ഞപ്പോള്‍ മറ്റ് ചിലര്‍ യുവാവിന്റെ തമാശ അത്ര നല്ലതായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
ആൾക്കൂട്ടത്തിന് നടുവിൽ വച്ച് വിവാഹാഭ്യർഥന നടത്തുമ്പോൾ ഒരു സ്വർണ മോതിരം പോലും സമ്മാനിക്കാൻ ശേഷിയില്ലാത്തവനാണോ കാമുകനെന്നും ആളുകൾ കമന്റ് ചെയ്തു.
Nasty behavior is wild pic.twitter.com/njYt90UQoc
— Wild content (@NoCapFights) February 6, 2024