അത്തരം കുത്സിത പ്രവൃത്തികൾവേണ്ട..! വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​വാ​ഹ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​നും ക​ണ്ണൂ​ർ മോ​ഡ​ൽ അ​തി​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​മാ​യി പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് അ​ടി​യ​ന്ത​ര​മാ​യി രൂ​പം ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ മെ​ന്നു ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

തോ​ട്ട​ട​യി​ൽ വി​വാ​ഹ​വീ​ടി​നു സ​മീ​പം ബോം​ബ് പൊ​ട്ടി ഏ​ച്ചൂ​ർ സ്വ​ദേ​ശി ജി​ഷ്ണു കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണു ന​ട​പ​ടി.

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ സ്ഥി​രം സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു​ക​മ്മീ​ഷ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഇ​ത്ത​രം  വി​നോ​ദ​ങ്ങ​ൾ ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ​ത് അ​ത്യ​ന്തം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ്ദം ത​ക​ർ​ത്ത്, സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​ള​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ അ​നി​വാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ.​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment