തലശേരി: ജീവിതത്തിന്റെ അസുലഭ മുഹൂർത്തങ്ങളിലൊന്നായ വിവാഹ വേദിയിൽ നിൽക്കുന്പോഴും നവദന്പതികളുടെയും വീട്ടുകാരുടെയും സന്തോഷത്തിനൊപ്പം പ്രകൃതി ദുരന്തത്തിനിരയാവരുടെ മുഖങ്ങളുമുണ്ടായിരുന്നു. തങ്ങൾ സന്തോഷിക്കുന്പോഴും എല്ലാം നഷ്ടപ്പെട്ടവരുടെ വേദനകൾ കണ്ടില്ലെന്നു നടിക്കാൻ തലശേരിയിലെ പുരാതന മുസ്ലിം കുടുംബങ്ങളായ ഓലിയത്ത്, മാളിയേക്കൽ തറവാട്ടുകാർക്ക് കഴിയുമായിരുന്നില്ല.
ഓലിയത്ത് സെയ്ഫ്-ഷൈമ മാളിയേക്കൽ ദന്പതികളുടെ മകൾ റിമയുടെയും മാളിയേക്കൽ ഷെഫീക്ക്-ചെറിയിടിയിൽ ഹസീന ദന്പതികളുടെയും മകൻ ഷാഹിന്റെയും വിവാഹത്തോടനുബന്ധിച്ച് ഇരു വീട്ടുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്.
ചടങ്ങിനെത്തിയ തലശേരി എംഎൽഎ എ.എൻ. ഷംസീറിനാണ് ഇരുകുടുംബാഗങ്ങളും ചേർന്നു തുക കൈമാറിയത്.