തിരുവില്വാമല: കുത്താന്പുള്ളി പഴശിരാജ സ്കൂളിൽ വിദ്യാർഥികളിൽനിന്ന് സ്വരൂപിച്ച 15000 രൂപ ചേലക്കര ആദിവാസി കോളനിയിലെ യുവതിക്ക് വിവാഹസഹായമായി നല്കി.കുരുന്നു കൈത്താങ്ങ് എന്ന പദ്ധതിയിൽ വിദ്യാർഥികളിൽനിന്ന് ദിവസേന ഒരു രൂപ നിരക്കിൽ പിരിക്കുന്ന പണമാണ് ആദിവാസിയുവതിക്ക് മംഗല്യനിധിയായത്. ചടങ്ങിൽ പ്രിൻസിപ്പൽ പി.വി.ജോണ്സണ്, റെഡിനേഷ്, വിനോദ് എന്നിവർ പങ്കെടുത്തു.
ആദിവാസി യുവതിക്കു കുരുന്നുകളുടെ വിവാഹ സമ്മാനം; സ്കൂളിലെ കുരുന്നു കൈത്താങ്ങ് പദ്ധതിയിൽ വിദ്യാർഥികൾ നിക്ഷേപിക്കുന്ന തുകയാണ് യുവതിക്ക് സഹായമായി നൽകിയത്
