ബംഗളൂരു: കര്‍ണാടകയില്‍ വിവാഹ സാരിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു കല്യാണം മുടങ്ങി. വിവാഹത്തിനു തൊട്ടുമുന്പ്നടന്ന ചടങ്ങില്‍ വധു ഉടുത്തിരുന്ന സാരിക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി വരന്റെ മാതാപിതാക്കളാണ് കല്യാണത്തില്‍നിന്നു പിന്മാറിയത്.
കര്‍ണാടകയിലെ ഹസനില്‍ താമസിച്ചിരുന്ന ബി.എന്‍. രഘുകുമാറായിരുന്നു വരന്. മാതാപിതാകളുടെ നിര്‍ദേശത്തെ തുടര്‍ന്നു ഇയാള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. രഘുകുമാറിനെതിരെ പോലീസില്‍ പരാതി നല്‍കിയതായി വധുവിന്റെ കുടുംബം പറഞ്ഞു. സംഭവത്തിൽ വരന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തതായി ഹസന് എസ്ഐ പറഞ്ഞു.
രഘുകുമാറും സംഗീതയും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങിനിടെ സംഗീതയോട് സാരി മാറാന്‍ രഘുകുമാറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
സാരിയുടെ നിലവാരത്തില്‍ രഘുവിന്റെ കുടുംബത്തിന് തൃപ്തിയില്ലായിരുന്നുവെന്നും സംഗീതയുടെ കുടുംബം ആരോപിച്ചു. തുടര്‍ന്നു രഘുകുമാറിന്റെ കുടുംബം കല്യാണത്തില്‍നിന്നു പിന്മാറിയെന്നും സംഗീതയുടെ കുടുംബം ആരോപിച്ചു.