ഹത്രാസ്: ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനംനൊന്താന്തു ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്.
നാലു മാസം മുമ്പായിരുന്നു സിമ്രാന്റെ വിവാഹം. അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയായിരുന്നു സിമ്രാൻ. വിവാഹജീവിതത്തില്‍ സിമ്രാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും അയല്‍ വാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം തൗഫീഖ് ജോലിക്കു പോയി ഏറെനേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേക്കു കാണാത്തതിനാല്‍ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് സിമ്രാനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
വിവാഹത്തിനു മുന്‍പ് സിമ്രാൻ വരനെ കണ്ടിരുന്നില്ലെന്നും തൗഫീഖിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തി. മാതാപിതാക്കളും ബന്ധുക്കളും ചേർന്നു നിർബന്ധിച്ച് വിവാഹം നടത്തുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.