കടയ്ക്കാവൂർ: വിവാഹ തട്ടിപ്പുവീരനായ പൂജാരി കടയ്ക്കാവൂർ പേലീസിന്റെ പിടിയിൽ.ഒന്നിലധികം വിവാഹം കഴിച്ച് സ്ത്രീകളിൽ നിന്നും സ്വർണവും പണവും കൈക്കലാക്കി മുങ്ങുന്ന പ്രതിയെ കടയ്ക്കാവൂർ സിഐ ജി.ബി. മുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ആലുംപീടിക പത്തിയിൽ പടീറ്റതിൽ വീട്ടിൽ അജീഷിനെ (25)നെയാണ് അറസ്റ്റ് ചെയ്തത്.ഏഴു വർഷം മുൻപ് കൊല്ലം വ ള്ളിക്കാവിലുള്ള പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ഇവരെ കബളിപ്പിച്ച് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരെത്തി. കടയ്ക്കാവൂർ മല്ലൻ നട ക്ഷേത്രത്തിലെ പൂജാരിയായി ജോലി നോക്കി ക്ഷേത്രത്തിനു സമീപമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയും അതിൽ രണ്ട് കുട്ടികൾ ഉണ്ടാവുകയും അതിനു ശേഷം അവരെ ഉപേക്ഷിക്കുകയും ചെയ്തു.
രണ്ടുമാസം മുൻപ് ആലപ്പുഴയിലുള്ള യുവതിയേയും ഇയാൾ വിവാഹം ചെയ്തു. .ഈ വിവരം അറിഞ്ഞ കടയ്ക്കാവൂരിലെ പെൺകുട്ടി പോലീസിനെ സമീപിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. ഒരോ വിവാഹവും കഴിച്ച് പെൺകുട്ടികളുടെ സ്വർണവും പണവും കൈക്കലാക്കി ആഢംബര ജീവിതം നയിക്കുന്നതാണ് ഈ വിരുതന്റെ ശൈലി. ആറ്റിങ്ങൽ എഎസ്പി യുടെ നിർദേശ പ്രകാരം കടയ്ക്കാവൂർ സിഐ ജി.ബി. മുകേഷ് ,കടയ്ക്കാവൂർ എസ്.ഐ സജീവ്,എസ്.ഐ ശ്യം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.