കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി റിമാൻഡിൽ. കോഴിക്കോട് അരക്കിണർ ചാകേരിക്കാട് പറന്പ് അശ്വിൻ വി. മേനോനെ (31) യാണ് ഇന്നലെ ജെസിഎം കോടതി റിമാൻഡ് ചെയ്തത്.
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് ബേപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
2018ൽ പരിചയപ്പെട്ട തനിക്ക് വിവാഹവാഗ്ദാനം നൽകി 9.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയം സ്വദേശിനിയാണ് പരാതി നൽകിയിരുന്നത്.
വിവാഹമോചിതരും അതിസന്പന്നരുമായവരെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് വിവാഹവാഗ്ദാനം നൽകുന്നത്. പിന്നീട് പണവും കാറും തട്ടിയെടുത്ത് മുങ്ങും.
2020ലും 2021ലും സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയും വിദേശ മലയാളിയുമാണ് അന്ന് ഇയാളുടെ തട്ടിപ്പിന് ഇരയായത്
. മാനഹാനി ഭയന്ന് ഇവർ വിവരം പുറത്ത് പറഞ്ഞിരുന്നില്ലെങ്കിലും ഇമെയിൽ വഴി പോലീസിന് പരാതി നൽകിയിരുന്നു.