തന്റെ ഭർത്താവാകാൻ പോകുന്നയാളെക്കുറിച്ച് എല്ലാ പെൺകുട്ടികളും ചില ആഗ്രഹങ്ങളുണ്ടാകും. കുടിക്കരുത് സിഗരറ്റ് ഉപയോഗിക്കരുത് എന്നെക്കെ. എന്നാൽ മണ്ഡപത്തിലെത്തിയ വധു വരനെ കണ്ട് ഞെട്ടി. വിവാഹ ചടങ്ങിന്റെ സമയത്തും യുവാവ് പാൻമസാല വച്ചിരിക്കുന്നു. ഇതു കണ്ട യുവതി കതിർ മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോയി. പാന്‍മസാലയ്ക്ക് അടിമയായ ഒരാളെ തനിക്ക് വരനായി വേണ്ടെന്ന് പറഞ്ഞാണ് യുവതി ഇറങ്ങി പോയത്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ മുരാര്‍പട്ടി ഗ്രാമത്തിലാണ്.
വധുവിന്റെ തീരുമാനത്തില്‍ ഇരുവരുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. ഒരു രാത്രി മുഴുവന്‍ ബന്ധുക്കളും സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തില്‍ നിന്നും പിൻമാറില്ലെന്ന് യുവതി അറിയിച്ചു .തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.പോലീസ് എത്തി പെണ്‍കുട്ടിയുമായി സംസാരിച്ചുവെങ്കിലും യുവതിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനെ പോലീസിന് കഴിഞ്ഞൊള്ളു.