കല്യാണം ഉറപ്പിക്കുമ്പോൾ തന്നെ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ഇപ്പോൾ ആളുകൾ ആദ്യം ചിന്തിക്കുന്നത്.
അത്തരത്തിലൊരു കല്യാണമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹ വേദിയിലേക്ക് ഇരുവശവും സഹോദരൻമാരെ ഇരുത്തി ട്രാക്ടർ ഓടിച്ചു വരുന്ന വധുവാണ് താരം.
ട്രാക്ടറാണ് പുതിയ ട്രെൻഡെന്നാണ് സോഷ്യൽ മീഡിയ ലോകവും പറയുന്നത്. മധ്യപ്രദേശിലെ ബേതുളിലെ ഒരു വിവാഹച്ചടങ്ങിലാണ് വധു ട്രാക്ടറിൽ എത്തിയത്
മധ്യപ്രദേശിലെ ബേതുൾ ജില്ലയിലെ ജാവ്റ ഗ്രാമത്തിലാണ് വിവാഹം നടന്നത്. ആഘോഷച്ചടങ്ങുകളിലേക്കുള്ള വധുവിന്റെ വരവ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
ഭാരതി ടാഗ്ഡെ എന്ന പെൺകുട്ടിയാണ് തന്റെ വിവാഹത്തിന് ട്രാക്ടറിലെത്തി ഞെട്ടിച്ചത്. ഗംഭീരമായി വിവാഹ വസ്ത്രവും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് ഒരു കൂളിങ് ഗ്ലാസും ധരിച്ച് സിനിമാ സ്റ്റൈലിലാണ് വധുവിന്റെ എൻട്രി. വിവാഹത്തിനെത്തിയവർക്കെല്ലാം ഇത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.