കാലം എത്ര പുരോഗമിച്ചിട്ടും കാര്യമില്ല. ഇന്തോനേഷ്യയിലെ അവരുടെ ആചാരം കണ്ടാൽ ആരും തലയ്ക്കു കൈവയ്ക്കും.
എന്തിനുവേണ്ടിയാണ് മനുഷ്യർ ഇങ്ങനെയുള്ള വിചിത്ര ആചാരങ്ങൾ പിന്തുടർന്നു പോകുന്നുവെന്നോർത്ത് ആരും അദ്ഭുതപ്പെട്ടുപോകും.
ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രവർഗക്കാരുടെ ഇടയിൽ നിലനിൽക്കുന്ന പ്രധാനപ്പെട്ട ഒരു ആചാരത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്.
വിവാഹം കഴിഞ്ഞാൽ മൂന്നു ദിവസത്തേക്കു ടോയ്ലെറ്റിൽ പോകാൻ പാടില്ല… ഇതാണ് ഇവിടുത്തെ വിചിത്രമായ ആചാരം.
വളരെ മനോഹരമായൊരു ചടങ്ങാണ് വിവാഹം. അങ്ങനെയുള്ളൊരു ചടങ്ങിന്റെ ഏറ്റവും മോശപ്പെട്ടൊരു ആചാരം എന്ന് ഇതിനെ വിശേഷിപ്പിക്കാം.
വളരെ പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്ക് കടന്നുവരുന്ന വധൂവരൻമാർക്കു നേരിടേണ്ടി വരുന്ന അഗ്നി പരീക്ഷയാണിത്.
വിവാഹത്തിന്റെ തിരക്കും ക്ഷീണവുമെല്ലാമായി മണിയറയിലേക്കു കടന്നുവരുന്ന വധുവരൻമാർക്കു ടോയ്ലെറ്റ് ഉപയോഗിക്കാൻ പാടില്ലായെന്നു വച്ചാൽ ഇത്തിരി കഷ്ടം തന്നെയല്ലേ.
അതും മൂന്നു ദിവസം. ടോയ്ലെറ്റിൽ പോകുന്നത് ഒഴി വാക്കാൻ ഈ മൂന്നു ദിവസവും അവർക്ക് വളരെ കുറച്ച് വെള്ളവും ഭക്ഷണവുമേ നൽകുകയുള്ളുവ ത്രേ.
നിരീക്ഷണം വേറെ
വധൂവരൻമാർ ഈ നിയമം ലംഘിക്കുന്നുണ്ടോയെന്ന് അറിയാൻ ഇവരെ പ്രത്യേകം നിരീക്ഷിക്കാനും ആളുകൾ ചുറ്റുമുണ്ട്.
ഇങ്ങനെ ടോയ്ലെറ്റ് ഉപയോഗിക്കാതെ മൂന്നു ദിവസം കഴിച്ചുകൂട്ടിയാൽ ഇവരുടെ ദാന്പത്യ ജീവിതത്തിലെ ദോഷങ്ങളെല്ലാം അവസാനിക്കുമത്രേ. ഇവരുടെ ദാന്പത്യ ജീവിതത്തിൽ ഐശ്വര്യം വർധിക്കും.
ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകും എന്നൊക്കെയാണ് വിശ്വാസങ്ങൾ. കല്യാണം കഴിഞ്ഞ ശേഷം ടോയ്ലറ്റിൽ കയറിപ്പോയാൽ എല്ലാം നശിക്കുമത്രേ.
ഈ ആചാരം പിന്തുടർന്ന ഏതെങ്കിലും ദന്പതികൾ തല്ലിപ്പിരിഞ്ഞു ഗോത്രം ഉപേക്ഷിച്ചുപോയിട്ടുണ്ടോയെന്നതു റിപ്പോർട്ടുകളിൽ പറയുന്നില്ല.
കഷ്ടം തന്നെ
എന്തായാലും സമയത്തു മൂത്രമൊഴിക്കാനോ കക്കൂസിൽ പോകാനോ കുളിക്കാനോ കഴിയാതെ കഴിയുന്ന ദന്പതികൾ ‘കാര്യം’ സാധിക്കുന്നത് പിന്നെങ്ങനെയെന്ന സംശയം സ്വാഭാവികമാണ്.
ടോയ്ലെറ്റ് ഉപയോഗിക്കേണ്ടെന്നല്ലേ പറഞ്ഞിട്ടുള്ളൂ, സ്വന്തം മുറിയിലോ പരിസരത്തോ ഇതെല്ലാം നടത്താമല്ലോ. എന്തായാലും ഈ വൃത്തികെട്ട ആചാരം അനുഷ്ഠിക്കുന്ന ദന്പതികളുടെ കാര്യം മഹാ കഷ്ടംതന്നെ.
വലിയ പ്രതീക്ഷകളുമായി കല്യാണം കഴിക്കുന്നതിന്റെ സകല ത്രില്ലും ഈയൊരൊറ്റ ആചാരത്തിലൂടെ നഷ്ടപ്പെടുമെന്നാണ് പലരുടെയും അഭിപ്രായം.
എന്നാൽ, ഗോത്രാചാരത്തെ കൈവെടിയാൻ മുതിർന്നവർ അനുവദിക്കില്ല. ഏതാണ്ട് ഞങ്ങൾ അനുഭവിച്ചതു നിങ്ങളും അനുഭവിച്ചോ എന്ന ഭാവം!