കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ എന്ന 23 കാരിയെയും കാമുകനായ കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് എന്ന 31കാരനെയുമാണ് പോലീസ് പിടികൂടിയത്. വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ മൊണാലിസയിലെ കണ്ടക്ടറായിരുന്നു ജിനീഷ്.
മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ലിസ. മോണാലിസയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു ലിസ. ഒരാഴ്ചത്തെ പരിചയമുള്ള ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയിരുന്നു. പ്രണയം കടുത്തതോടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ലിസ ജിനീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ലിസയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വഴിക്കടവ് പോലീസ് ഇരട്ടിയില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂര്‍ കോടതി രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.