നാഗ്പുർ: അത്താഴവിരുന്നിന് മുട്ടക്കറി പാചകം ചെയ്യാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു സംഭവം.
മങ്കാപുരിൽ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. ബനാറസി വെള്ളിയാഴ്ച രാത്രി സുഹൃത്തായ ഗൗരവിനെ അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു. രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു.
തുടർന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി ഇല്ലെന്ന് ബനാറസി പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു.
പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മങ്കാപുരിലെ ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ ഗൗരവിനെ അറസ്റ്റ് ചെയ്യകയായിരുന്നു.