പു​ഞ്ചി​രി​യു​മാ​യി അ​വ​ൻ വീ​ട്ടി​ലേ​ക്ക്… പി​ഞ്ചു​കു​ഞ്ഞ് നാ​ണ​യം വി​ഴു​ങ്ങി; സു​ര​ക്ഷി​ത​മാ​യി‌ നാ​ണയം പു​റ​ത്തെ​ടു​ത്ത് മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി

രാ​ജാ​ക്കാ​ട്:​ പി​ഞ്ചു​കു​ഞ്ഞ് അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ നാ​ണ​യം പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ ന​ട​ത്തി​യ ചി​കി​ത്സ​യി​ൽ പു​റ​ത്തെ​ടു​ത്തു. ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മകൻ ര​ണ്ടു വ​യ​സു​കാ​ര​നാ​ണ് ഒ​രു രൂ​പ നാ​ണ​യ​ത്തു​ട്ട് വി​ഴു​ങ്ങി​യ​ത്.​

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം. ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊപ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു ര​ണ്ട് വ​യ​സു​കാ​ര​ൻ.​ ഇ​തി​നി​ടെ ജ​ന​ൽ​പ്പ​ടി​യി​ൽ ഇ​രു​ന്ന നാ​ണ​യ​ത്തു​ട്ട് എ​ടു​ത്തു അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു കു​ട്ടി ഓ​ക്കാ​നി​ച്ചു തു​ട​ങ്ങി.​നാ​ണ​യം വി​ഴു​ങ്ങി​യ​താ​യി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യും ചെ​യ്തു. മാ​താ​പി​താ​ക്ക​ൾ ഉ​ട​ൻത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.​ തു​ട​ർ​ന്ന് നാ​ണ​യം പു​റ​ത്തെ​ടു​ക്കാ​ൻ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

അ​ത്യാ​ഹി​ത വി​ഭാ​ഗം ഫി​സി​ഷ്യ​ൻ ഡോ.​ അ​ഖി​ൽ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ അ​ന്ന​നാ​ള​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് നാ​ണ​യം ത​ട​ഞ്ഞു നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ.​ ഫി​ലി​പ്പ് ദാ​നി​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ ത​ന്നെ എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ നാ​ണ​യം പു​റ​ത്തെ​ടു​ത്തു. സു​ഖം പ്രാ​പി​ച്ച കു​ഞ്ഞ് ആശുപത്രിയിൽ നിന്നു മ​ട​ങ്ങു​ക​യും ചെ​യ്തു.

Related posts

Leave a Comment