മാസ്ക് ധരിച്ച് തെരുവില്‍ വടി ചുഴറ്റുന്ന അഭ്യാസിയായ വയോധിക സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പൂനെ സ്വദേശിനിയായ 85 വയസ്സുള്ള ശാന്താഭായി പവാര്‍ എന്നയാളാണിത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവില്‍ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു.
ഇവരുടെ അഭ്യാസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇവരുടെ കുടുംബത്തിന് സഹായവുമായി എത്തിയത്. ബോളിവുഡ് നടന് റിതേഷ് ദേശ്മുഖ് വാരിയര്‍ ആജി എന്ന തലക്കെട്ടോടെ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
‘അഭ്യാസ പ്രകടനങ്ങളെല്ലാം കുടുംബപരമായി പകര്‍ന്നുകിട്ടിയതാണ്. എട്ട് വയസ്സുള്ളപ്പോള്‍ പിതാവില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പഠിച്ചത്. മുന്നോട്ട് ജീവിക്കുന്നത് ഇവയെല്ലാം കൊണ്ടാണ്. കുടുംബത്തിന്റെ ഉപജീവനമാര്‍ഗവും ഇതാണ്. പിതാവ് മരിച്ചതിന് ശേഷം ഇവയെല്ലാം എനിക്കാണ് ലഭിച്ചത്.’ ശാന്താഭായി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇത്തരത്തിലുള്ള തെരുവുകലാകാരന്മാരും അഭ്യാസ പ്രകടനം നടത്തി ജീവിക്കുന്നവരും പട്ടിണിയിലാണ്. ‘എനിക്ക് പ്രായാധിക്യമുണ്ടെന്നും അതിനാല്‍ പുറത്ത് പോകരുതെന്നും കൊറോണ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നും എന്നോട് നിരവധി പേര് പറഞ്ഞു.
പക്ഷേ എന്റെ കൊച്ചുമക്കള്‍ പട്ടിണിയോട് പൊരുതുന്നത് കാണാന്‍ വയ്യ. അതുകൊണ്ടാണ് വീണ്ടും അഭ്യാസ പ്രകടനത്തിനായി ഇറങ്ങിയത്. ശാന്തയുടെ വാക്കുകള്‍. ‘നിരവധി പ്രമുഖരായ വ്യക്തികളും ശാന്താഭായിയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.