കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കോവിഡ്. മറ്റു രണ്ടു പ്രതികളും നിരീക്ഷണത്തിൽ.
ഇതോടെ നേരത്തെ റിമാന്‍ഡിലായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നീ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ പോലീസ് നല്കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
അതിനിടെ, കേസിലെ പ്രധാന പ്രതിയായ മാര്‍ട്ടിനെ തെളിവെടുപ്പിനായി ഇന്ന് തൃശൂരിലെത്തിച്ചേക്കും. ഇയാള്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളിലടക്കം തെളിവെടുപ്പ് നടത്താനാണു അന്വേഷണസംഘത്തിന്റെ തീരുമാനം.
മാര്‍ട്ടിനെ ഇന്നലെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുമ്പ് താമസിച്ച ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്.
മാര്‍ട്ടിനെ കൊച്ചിയില്‍നിന്ന് രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് മൂന്ന് പ്രതികളെന്നാണ് ആരോപണം. ഇവര്‍ക്കൊപ്പം തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.
മാര്‍ട്ടിന്റെ സാന്പത്തിക ഇടപാടുകള്‍ പരിശോധിക്കന്നതിന്റെ ഭാഗമായി ഇയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍നിന്ന് പോലീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
പ്രതിയുടെ ഇടപാടുകള്‍ സംബന്ധിച്ച ബാങ്കു രേഖകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതു അധികൃതര്‍ പരിശോധിച്ചുവരികയാണ്.