കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കേസില്‍ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്.
കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചുവരികയാണെന്നും പ്രതിക്കെതിരേ സമാനമായ മറ്റുപരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ജൂണ്‍ പത്തിന് തൃശൂരിലെ കണ്ടല്‍ക്കാടുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന മാര്‍ട്ടിനെ പോലീസ് പിടികൂടിയത്.
ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.